ഉഡുപ്പി (www.evisionnews.in): എ.ടി.എം കുത്തിത്തുറക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വിജയനഗര്‍ ജില്ലയിലെ ഹഗരിബൊമ്മനഹള്ളി താലൂക്കിലെത്തി വിജയനഗര ജില്ലയിലെ ബെന്നേക്കല്ലു കെലഗിന സര്‍ക്കിളിലെ ഹനുമന്തയെ (19) യാണ് അറസ്റ്റ് ചെയ്തത്. അമ്പാഗിലു- പെരമ്പള്ളി ക്രോസ് റോഡില്‍ സ്ഥിതി ചെയ്യുന്ന കാനറ ബാങ്ക് എ.ടി.എം കുത്തിത്തുറക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. മംഗളൂരുവിലെയും ഉഡുപ്പിയിലെയും കാനറ ബാങ്കിന്റെ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന ഇലക്ട്രോണിക് പേയ്മെന്റ് സര്‍വീസസ് ജനറല്‍ മാനേജര്‍ സൈമണ്‍ ഡിസൂസയാണ് പരാതി നല്‍കിയത്. എടിഎമ്മില്‍ പണം നിറയ്ക്കാന്‍ പോയ ജീവനക്കാരാണ് ലോക്കര്‍ വാതില്‍ തുറന്നു കിടക്കുന്നതും ആരോ തകര്‍ക്കാന്‍ ശ്രമിക്കുന്നതും കണ്ടത്. എസ്പി വിഷ്ണുവര്‍ധന്റെ നിര്‍ദേശപ്രകാരം അഡീഷണല്‍ എസ്പി സിദ്ധലിംഗപ്പ, ഡിവൈഎസ്പി സുധാകര്‍ സദാനന്ദ നായിക് എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ നടത്തിയത്. സിറ്റി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍മാരായ പ്രമോദ് കുമാര്‍, മഹേഷ് ടിഎം, വാസപ്പ നായിക്, വിജയ്, ജീവനക്കാരായ സതീഷ്, കിരണ്‍, സന്തോഷ് റാത്തോഡ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
എ.ടി.എം കുത്തിത്തുറക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
17:24:00
0

Post a Comment
0 Comments