കാസർകോട്: ചെങ്കള നാലാംമൈലിൽ സ്കൂട്ടിയും (ആകസസ്) പിക്കപ്പ് വണ്ടിയും കുട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കരിവേടക്കത്തെ തട്ടിൽ സ്വദേശി സിദ്ദിഖുൽ അക്ബർ (24) ആണ് മരിച്ചത്..
വിസിറ്റിംഗ് വിസയിൽ ദുബായിൽ എത്തി ജോലി തരപ്പെട്ട്ഒരു മാസം മുമ്പ് നാട്ടിലെത്തിയതായിരുന്നു. അപകട സമയത്ത് കൂടെയുണ്ടായിരുന്ന ശമ്മാസിനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരിവേടകത്തെ ലത്തീഫ് _ സഫിയ ദമ്പതികളുടെ മകനാണ്. റഫീഖ് (ദുബൈ), സഫീദ, സുഫീദ സഹോദരങ്ങളാണ്.
Post a Comment
0 Comments