കാസര്‍കോട് (www.evisionnews.in): വനിതാ ദിനത്തോടനുബന്ധിച്ച് ഡോ. സുഹ്‌റയെയും ഖദീജ പൊവ്വലിനെയും വനിതാ ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ആദരിച്ചു. കോവിഡിന്റെ തുടക്കം മുതല്‍ വൈറ്റ് ഗാര്‍ഡിനൊപ്പം ചേര്‍ന്ന് മയ്യത്ത് പരിപാലനം നടത്തിയ ഖദീജ പൊവ്വലിനെയും കാസര്‍കോടിന്റെ പ്രിയങ്കരിയായ ഡോക്ടര്‍ സുഹ്‌റ അബ്ദുല്‍ ഹമീദിനെയുമാണ് ആദരിച്ചത്. സയ്യിദ് ഹൈദരലി തങ്ങളുടെ മരണത്തെ തുടര്‍ന്ന് മാര്‍ച്ച് എട്ടിന് നടത്തേണ്ട പരിപാടി ഇന്നാണ് നടത്തിയത്.
മുസ്്‌ലിം സ്ത്രീകള്‍ വിദ്യഭ്യാസ രംഗത്ത് വിരളമായിരുന്ന 1975ല്‍ എംബിബിഎസ് നേടി 1980ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ കയറിയ ഡോക്ടര്‍ സുഹ്‌റ കുമ്പള ആരിക്കാടി സ്വദേശിയാണ്. കുമ്പളയിലെ മര്‍ഹും മുഹമ്മദ് ഖാസിയുടെയും അംഗഡിമുഗര്‍ ഇസ്മായില്‍ ഖാസിയുടെയും പേരക്കുട്ടിയാണ്. 2005ല്‍ കാസര്‍കോട് സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ നിന്നും വിരമിച്ച ഡോക്ടര്‍ ഇപ്പോഴും കെയര്‍വെല്‍ ഹോസ്പിറ്റലില്‍ സേവനം ചെയ്യുന്നു. മൂന്നു മക്കളില്‍ രണ്ടുപേര്‍ ഡോക്ടറും ഒരാള്‍ എംബിഎയുമാണ്.
എടനീര്‍ സ്വദേശിയായ ഖദീജ കഴിഞ്ഞ 25 വര്‍ഷമായി മയ്യത്ത് പരിപാലന രംഗത്തുണ്ട്. യൂത്ത് ലീഗ് നേതാവായ സഹോദരന്‍ അഷ്‌റഫ് എടനീരിനോടൊപ്പം ചേര്‍ന്ന് വൈറ്റ് ഗാര്‍ഡിന്റെ കൂടെ കോവിഡ് കാലത്ത് മയ്യത്ത് പരിപാലനത്തിലും സജീവമായിരുന്നു. രണ്ടു പേരുടെയും ജീവിതവും സേവനവും പുതു തലമുറക്ക് മാതൃകാപരമെന്നും അഭിനന്ദനാര്‍ഹമാണെന്നും വനിതാ ലീഗ് അറിയിച്ചു. വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്് ആയിഷത്ത് താഹിറ ജില്ലാ പ്രസിഡന്റ്് പി.പി. നസിമ ടീച്ചര്‍, ജനറല്‍ സെക്രട്ടറി മുംതാസ് സമീറ ട്രഷറര്‍ ബീഫാത്തിമ ഇബ്രാഹിം, ഭാരവാഹികളായ ഷാഹിന സലിം, ഷാസിയ സി.എം, സിയാന, മറിയുമ്മ അബ്ദുള്‍ ഖാദര്‍ പങ്കെടുത്തു.
Post a Comment
0 Comments