ഉപ്പള (www..evisionnews.in): വനിത ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ജനറല്‍ ബോഡി യോഗം ഉപ്പള സിഎച്ച് സൗധത്തില്‍ നടന്ന കൗണ്‍സില്‍ യോഗം പ്രസിഡന്റായി എഎ ആയിഷ പെര്‍ളയെയും ജനറല്‍ സെക്രട്ടറിയായി ഫാത്തിമ അബ്ദുല്ല കുഞ്ഞി കുമ്പളയെയും ട്രഷററായി റഷീദ ഹനീഫ് ബന്തിയോടിനെയും വൈസ് പ്രസിഡന്റുമാരായി സുഹറ പൈവളിഗെ, ബിഫാത്തിമ മീന്‍ജെ, ജോയിന്‍ സെക്രട്ടറിമാരായി ഷംസീന, ഖമറുന്നിസ എന്നിവരെയും തിരഞ്ഞെടുത്തു.
ജില്ലാ ജനറല്‍ സെക്രട്ടറി മുംതാസ് സമീറ ചെര്‍ക്കളം അധ്യക്ഷത വഹിച്ചു. എഎ ആയിഷ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടിഎ മൂസ ഉദ്്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, ട്രഷറര്‍ അഷ്‌റഫ് കര്‍ള, സെക്രട്ടറി എകെ ആരിഫ്, വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിഷത്ത് താഹിറ, ഷമീന ടീച്ചര്‍, നേതാക്കളായ ബീഫാത്തിമ്മ ഇബ്രാഹിം, ഷാഹിന സലീം, തായിറാ യൂസുഫ്, റിസാന, ഉമ്മര്‍ അപ്പോളോ, മുക്കാരിക്കണ്ടം അബ്ദുല്ല കുഞ്ഞി, അബ്ദുല്ല കണ്ടത്തില്‍, റഷീദ ഹനീഫ് സംസാരിച്ചു.
Post a Comment
0 Comments