വിദേശം (www.evisionnews.in): യുക്രെയ്‌നിലെ നാല് നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. പൊതുജനത്തെ ഒഴിപ്പിക്കാനാണ് താല്‍ക്കാലിക വെടിനിര്‍ത്തലെന്ന് റഷ്യ അവകാശപ്പെട്ടു. മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്ന സൂമിയിലും ഖര്‍കീവിലും ഉള്‍പ്പെടെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണക്കാരെ യുദ്ധമുഖത്തുനിന്ന് ഒഴിപ്പിക്കാന്‍ മനുഷ്യത്വ ഇടനാഴി ഒരുക്കും.
അതേസമയം ഉക്രൈന്‍ പോരാട്ടം നിര്‍ത്തിയാന്‍ മാത്രമേ സൈനിക നടപടി അവസാനിപ്പിക്കൂവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അറിയിച്ചിരുന്നു. തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗനുമായുള്ള സംഭാഷണത്തിലാണ് പുടിന്‍ നിലപാട് ആവര്‍ത്തിച്ചത്. മുന്‍ കൂട്ടി ആസൂത്രണം ചെയ്തും കൃത്യമായ പദ്ധതിയിലുമാണ് ഞങ്ങള്‍ നീങ്ങുന്നത്. ഉക്രൈന്‍ പ്രതിനിധികള്‍ സമാധാന ചര്‍ച്ചകളില്‍ ക്രിയാത്മക സമീപനം സ്വകീരിക്കുമെന്നാണ് കരുതുന്നതെന്നും പുടിന്‍ പറഞ്ഞിരുന്നു. ഉക്രൈന് യുദ്ധവിമാനങ്ങള്‍ക്ക് താവളം നല്‍കുന്ന രാാജ്യങ്ങളെ യുദ്ധത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങളായി കണക്കാക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post a Comment
0 Comments