(www.evisionnews.in)കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ആക്രമണങ്ങള്‍. കോഴിക്കോട് സമരാനുകൂലികള്‍ ഓട്ടോറിക്ഷ തല്ലിത്തകര്‍ക്കുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി.
ഓട്ടോറിക്ഷ തൊഴിലാളിയായ ഗോവിന്ദപുരം സ്വദേശി ലിബിജിത്തിനെയും കുടുംബത്തെയുമാണ് ഒരു സംഘം ആക്രമിച്ചത്. കുട്ടികളെയും ഭീഷണിപ്പെടുത്തിയതായി ലിബിജിത്ത് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
അശോകപുരത്തുനിന്നും കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലേക്ക് പോകുന്നവഴിയാണ് ആക്രമണം ഉണ്ടായത്. ക്ഷേത്രത്തിലേക്കാണെന്ന് പറഞ്ഞിട്ടു സമരക്കാര്‍ വിട്ടില്ല. ഓട്ടോറിക്ഷയുടെ ചില്ല് തകര്‍ക്കുകയും ടയറിലെ കാറ്റ് അഴിച്ചു വിടുകയും ചെയ്തു. സമരമാണെന്ന് അറിയില്ലേ എന്തിനാണ് വണ്ടി ഓടിച്ചതെന്ന് ചോദിച്ച് സംഘം മര്‍ദ്ദിച്ചുവെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.
പലയിടങ്ങളിലും പണിമുടക്ക് ഹര്‍ത്താലായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. സ്വകാര്യ വാഹനങ്ങളടക്കം തടയുകയാണ്. മുക്കം നോര്‍ത്ത് കാരശ്ശേരി പെട്രോള്‍ പമ്പിലും സമരക്കാര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. രാവിലെ കാസര്‍ഗോഡ് ദേശീയപാതയില്‍ വാഹനം തടയലും സംഘര്‍ഷവും ഉണ്ടായി. ചില വാഹനങ്ങളുടെ താക്കോല്‍ ഈരി മാറ്റാനുള്ള ശ്രമങ്ങളും ഉണ്ടായി.
Post a Comment
0 Comments