'സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങള്‍ക്ക് പരിശീലനം'; തീവ്രവാദ ബന്ധം ആവര്‍ത്തിച്ച് സജി ചെറിയാന്‍
20:25:00
0
സില്‍വര്‍ ലൈന്‍ സമരത്തില്‍ തിവ്രവാദ സ്വഭാവമുള്ള സംഘടനകളുമെന്ന് ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍. തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പ്രതിഷേധത്തിന് പരിശീലനം നല്‍കുന്നു. കൊഴുവല്ലൂരില്‍ പൊലീസിനെ ആക്രമിക്കാന്‍ ആയുധങ്ങള്‍ കരുതി. ചെങ്ങന്നൂര്‍ കൊഴുവല്ലൂരില്‍ സില്‍വര്‍ലൈന്‍ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാന്‍.
സംസ്ഥാനത്ത് നടക്കുന്ന കെ റെയില്‍ വിരുദ്ധ സമരങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദ സംഘടനകളെന്ന് മന്ത്രി സജി ചെറിയാന്‍ മുമ്പ് ആരോപണമുന്നയിച്ചിരുന്നു. പണം ഇറക്കി ജനങ്ങളെ തെറ്റിധരിപ്പിച്ച് സര്‍ക്കാരിന് എതിരെ തിരിക്കാനാണ് ഈ ശക്തികളുടെ ശ്രമമെന്നും മന്ത്രി പറഞ്ഞിരുന്നു.
Post a Comment
0 Comments