Type Here to Get Search Results !

Bottom Ad

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ വരുന്നു


കേരളം (www.evisionnews.in): സംസ്ഥാനത്ത് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ തുടങ്ങുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പദ്ധതി നിലവില്‍ വരുമെന്ന് ധനമന്ത്രി അറിയിച്ചു. കെ റെയില്‍ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാന്‍ കിഫ്ബിയില്‍ നിന്നും പ്രാഥമികമായി 2000 കോടി അനുവദിച്ചു. ഇടുക്കി, വയനാട്, കാസര്‍കോട് എയര്‍ സ്ട്രിപ്പുകള്‍ക്ക് 4.5 കോടിയും ശബരിമല ഗ്രീന്‍ഫില്‍ഡ് വിമാനത്താവളത്തിന്റെ ഡിപിആര്‍ തയ്യാറാക്കാന്‍ രണ്ട് കോടിയും അനുവദിച്ചു. ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ഹെലികോപ്റ്റര്‍  ചെറുവിമാന സര്‍വ്വീസുകള്‍ നടത്താനുള്ള എയര്‍സ്ട്രിപ്പ് സ്ഥാപിക്കും. പദ്ധതിക്കായി അഞ്ച് കോടിരൂപ വകയിരുത്തിയിട്ടുണ്ട്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad