ബദിയടുക്ക (www.evisionnews.in): ഓക്‌സിജന്‍ ബദിയടുക്ക, ഇന്റഗ്രെറ്റട് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച പ്രതിനിധി സഭ, 'നാം നമ്മളാവുമ്പോള്‍' എന്ന വിഷയത്തില്‍ സംസ്ഥാന അധ്യാപക ജേതാവ് നിര്‍മല്‍ കുമാര്‍ കാടകത്തിന്റെ ക്ലാസോട് കൂടി ആരംഭിച്ചു. പരിപാടിയില്‍ ഓക്‌സിജന്‍ പ്രതിനിധികള്‍ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തി, 20 അംഗ പുതിയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ നിലവില്‍ വന്നു.
ഓക്‌സിജന്‍ ബദിയടുക്കയുടെ പ്രധാന ഭാരവാഹികളായി ഷഹാദുദ്ധീന്‍ മാസ്റ്റര്‍ (പ്രസിഡന്റ്) ബദിയടുക്ക, ഹമീദ് കെടഞ്ചി(വൈ. പ്രസിഡന്റ്), ചന്ദ്രന്‍ പൊയ്യകണ്ടം (വൈ. പ്രസിഡന്റ്), സാബിത് ബദിയടുക്ക (ജന. സെക്രട്ടറി), സകീര്‍ ബദിയടുക്ക (ജോ. സെക്രട്ടറി), മാത്യു ബദിയടുക്ക (ജോ. സെക്രട്ടറി), ബിജു എബ്രഹാം (ട്രഷറര്‍) വീണ്ടും തിരഞ്ഞെടുത്തു. ഷഫീക് കാര്‍വാര്‍, സിമി എം സ്ലീബ, ജിതിന്‍, നിയാസ് ചര്‍ളടുക്ക, ഹൈദര്‍ അലി കാടമന, ഹമീദ് മദനി ബീജന്തടുക്ക, അപ്പുരാജ് ഇന്റാര്‍ട്ട്, ജവാദ് മൊബൈല്‍ പോയിന്റ്, സാദിക് സീഗിഫ്റ്റ്, ശരീഫ് കൂളൂര്‍, റാസിഫ് ബദിയടുക്ക, റഫീഖ് കേളോട്ട്, ഇര്‍ഫാന്‍ കാര്‍വാര്‍, സദന്‍ ബദിയടുക്ക, ഷിജി ബാറടുക്ക, ഫൈസല്‍ കാടമന, ജയേഷ്, മുഹമ്മദ് അലി പേരഡാല, നൈനാന്‍ കടമ്പുകാട്ടില്‍, അല്‍ത്താഫ് ഏണിയാടി മാവിനകട്ടെ എന്നിവരാണ് പുതിയ കൗണ്‍സില്‍ അംഗങ്ങള്‍.
യോഗത്തില്‍ ഗംഗാധര ആള്‍വ, വിശ്വന്‍, പുരുഷോത്തമന്‍, നിയാസ് ചര്‍ളടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. ഷഹാദുദ്ധീന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഹസന്‍ മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. സാബിത് ബദിയടുക്ക സ്വാഗതവും ഹമീദ് കെടഞ്ചി നന്ദിയും പറഞ്ഞു.
Post a Comment
0 Comments