കേരളം (www.evisionnews.in): ഹിജാബ് ഇസ്ലാമിക വിശ്വാസത്തിന്റെ അനിവാര്യ ഭാഗമല്ലെന്നും മൗലികാവകാശങ്ങളുടെ പരിഗണന ലഭിക്കില്ലെന്നുമുള്ള കര്‍ണാടക ഹൈക്കോടതി വിശാല ബഞ്ചിന്റെ വിധിക്കിതെരെ മുസ്ലിം യൂത്ത് ലീഗ് ദേശിയ കമ്മിറ്റി സുപ്രീം കോടതിയെ സമീപിക്കും. വസ്ത്ര സ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണ്. ഈ വിവാദം സംഘ് പരിവാര്‍ സൃഷ്ടിക്കുന്ന നാടകമാണ്.
മുസ്ലിംകളുടെ പൗരാവകാശങ്ങള്‍ നിഷേധിച്ച് അവരെ അപരവല്‍ക്കരിക്കുക, മുസ്ലിം പെണ്‍കുട്ടികള്‍ നേടിയ വിദ്യാഭ്യാസ പുരോഗതി പുറകോട്ടു വലിക്കുക, വര്‍ഗീയ ധ്രുവീകരണം ശക്തമാക്കുക തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങള്‍ ഇതിനുണ്ട്. നീതി തേടി കോടതിയെ സമീപിച്ച പെണ്‍കുട്ടികളോടൊപ്പം നില്‍ക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യയിലെ പ്രമുഖ നിയമ വിദഗ്ധരുമായി ഇതിനകം നാം കൂടിയാലോചന നടത്തി.
ഹിജാബ് ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ല എന്നു പറയാന്‍ കോടതിക്ക് അധികാരമില്ല. പൗരാവകാശം സംരക്ഷിക്കേണ്ട കോടതി, മതവിധി പുറപ്പെടുവിക്കുന്നത് ഇന്ത്യ പോലൊരിടത്ത് ആശാസ്യമല്ല. നീതിന്യായക്കോടതിയിലുള്ള വിശ്വാസം കൈമോശം വന്നിട്ടില്ലെന്നും മൗലികാവകാശ സംരക്ഷണത്തിനായുള്ള പോരാട്ടത്തില്‍ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മുന്‍നിരയില്‍ നില്‍ക്കും.
Post a Comment
0 Comments