കാസര്‍കോട് (www.evisionnews.in): കാലം- കാലികം- ദൗത്യം 'ഉണരുക' എന്ന ശീര്‍ഷകത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന ശാക്തീകരണ കാമ്പയിന്റെ ഭാഗമായി ശാഖാ സംഗമങ്ങള്‍ക്ക് തുടക്കമായി. ജില്ല, നിയോജക മണ്ഡലം, പഞ്ചായത്ത് മുനിസിപ്പല്‍ കേമ്പുകള്‍ക്ക് ശേഷമാണ് ശാഖാ സംഗമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ജില്ലയിലെ മുഴുവന്‍ ശാഖകള്‍ക്കും ജില്ലാ കമ്മിറ്റി പ്രത്യേകം തയാറാക്കിയ ഏകീകൃത മിനുട്‌സ്, അക്കൗണ്ട് ഉള്‍പ്പെടെ വിവിധ രജിസ്റ്റര്‍ ബുക്കുകള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്യും. സംഘടനയെ ശാസ്ത്രീയമായ സംവിധാനത്തിലൂടെ ഏകീകൃത സ്വഭാവത്തിലേക്ക് കൊണ്ടുപോകുകയാണ് കാമ്പയ്‌ന്റെ ലക്ഷ്യം.
ശാഖാ സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം കുമ്പള പഞ്ചായത്തിലെ ആരിക്കാടി ശാഖയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിപികെ ഫിറോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് മൊയ്തീന്‍ ആരിക്കാടി അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ഹസീം ചെമ്പ്ര, അസീസ് മരിക്കെ, വിപി അബ്ദുല്‍ ഖാദര്‍, ടിഎ മൂസ, എം. അബ്ബാസ്, യൂസുഫ് ഉളുവാര്‍, എംബി ഷാനവാസ്, എംഎ നജീബ്, എ. മുക്താര്‍, ഹാരിസ് തായല്‍, റഫീഖ് കേളോട്ട്, റഹ്‌മാന്‍ ഗോള്‍ഡന്‍, നൂറുദ്ദീന്‍ ബെളിഞ്ചം, എംപി നൗഷാദ്, ഹാരിസ് അങ്കക്കളരി, അഷ്‌റഫ് കര്‍ള, എകെ ആരിഫ്, എംപി ഖാലിദ്, റൗഫ് ബാവിക്കര, സയ്യിദ് ഹാദി തങ്ങള്‍, ടിഎം ശുഐബ്, കെഎം അബ്ബാസ്, റഹ്‌മാന്‍ ആരിക്കാടി, ഗഫൂര്‍ എരിയാല്‍, സഹീദ് ആരിക്കാടി പ്രസംഗിച്ചു.
Post a Comment
0 Comments