കാസര്‍കോട് (www.evisionnews.in): 'വേരറിയുന്ന ശിഖരങ്ങളാവുക' എന്ന പ്രമേയത്തില്‍ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ശാക്തീകരണ പദ്ധതിയുടെ മൂന്നാംഘട്ടമായ മണ്ഡലംതല കണ്‍വന്‍ഷനുകള്‍ക്ക് കാസര്‍കോട് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും പരിസമാപ്തിയായി. സംസ്ഥാന, ജില്ലാ തലങ്ങളില്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ആരംഭിച്ച മണ്ഡലംതല കാമ്പയിനുകള്‍ വിദ്യാര്‍ഥി ബാഹുല്യത്തോടെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി എം.എസ്.എഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഹൊസങ്കടിയില്‍ നടന്ന മഞ്ചേശ്വരം മണ്ഡലം കാമ്പയിന്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സവാദ് അംഗടിമുഗര്‍ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സാദിഖ് പാറാട് മേല്‍നോട്ടം വഹിച്ചു.
കാസര്‍കോട് മണ്ഡലത്തില്‍ മുസ്്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. റഫീഖ് വിദ്യാനഗര്‍ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഇജാസ് ആറളം കാമ്പയിന്‍ നിയന്ത്രിച്ചു.
ഉദുമ മണ്ഡലംതല ഉദ്ഘാടനം ദേലമ്പാടിയില്‍ മുസ്്‌ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ്് കെ.ഇ.എ ബക്കര്‍ നിര്‍വഹിച്ചു. ഹര്‍ഷാദ് എയ്യള അധ്യക്ഷത വഹിച്ചു. ജംഷീര്‍ ആലക്കോട് വിഷയാവതരണവും വേര് കാമ്പയിന്‍ ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കി. അഡ്വ. ഇബ്രാഹിം പള്ളങ്കോട് വിഷയാ വതരണം നടത്തി. കെപി സിറാജുദ്ധീന്‍, എം യുസുഫ് ഹാജി, ടിഎ അബ്ദുല്ല ഹാജി, അഷ്‌റഫ് ബോവിക്കാനം, കാദര്‍ ആലൂര്‍, ബിഎം മൊയ്ദു, ഫായിസ് ഉദുമ, അഷ്ഫാദ് ബോവിക്കാനം, മുഹമ്മദ് മാസ്തിഗുഡ്ഡ, നാസര്‍ അബ്ദുള്ള പ്രസംഗിച്ചു.
കാഞ്ഞങ്ങാട് മണ്ഡലം കണ്‍വന്‍ഷന്‍ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് ഉദ്ഘാടനം ചെയ്തു. ജംഷീദ് ചിത്താരി അധ്യക്ഷത വഹിച്ചു. ഹരിത സംസ്ഥാന പ്രസിഡന്റ്് ആയിശ ബാനു മുഖ്യപ്രഭാഷണം നടത്തി, എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഷുഹൈബ് കൊതേരി സംബന്ധിച്ചു.
തൃക്കരിപ്പൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ എം.ടി.പി കരീം ഉദ്ഘാടനം ചെയ്തു. സൈഫുദ്ധീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റഷാദ് നേതൃത്വം നല്‍കി.
Post a Comment
0 Comments