കാസര്‍കോട് (www.evisionnews.in): കേരളീയ പൊതു സമൂഹത്തില്‍ സ്‌നേഹത്തിന്റെ പ്രകാശം ചൊരിഞ്ഞ രാഷ്ട്രീയ നേതാവിനെയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. അധികാരം കൊണ്ടല്ല, സ്‌നേഹം കൊണ്ടാണ് തങ്ങള്‍ എല്ലാവരെയും കീഴ്‌പ്പെടുത്തിയത്. സൗമ്യവും ദീപ്തവുമായ ആ മുഖം എല്ലാ മതവിഭാഗക്കാര്‍ക്കും ഒരുപോലെ സ്വീകാര്യമായിരുന്നു- എം.പി പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സര്‍വകക്ഷി അനുശോചന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് കുടുംബത്തില്‍ നിന്ന് പൈതൃകമായി ലഭിച്ച മഹത്തായ മൂല്യങ്ങള്‍ ഹൈദരലി ശിഹാബ് തങ്ങളും ഹൃദയത്തോട് ചേര്‍ത്തു പിടിച്ചാണ് പ്രവര്‍ത്തിച്ചത്. ലീഗ് രാഷ്ട്രീയം പ്രതിസന്ധികളെ അഭീമുഖീകരിച്ചപ്പോഴെല്ലാം ഉറച്ച നേതൃത്വം നല്‍കാനും, തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്വത്തെ ഏകാധിപത്യത്തിന്റെ കാഴ്ചപ്പാടില്‍ കാണാതെ ജനാധിപത്യത്തിന്റെ കാഴ്ചപ്പാടില്‍ കാണാനും ഹൈദരലി തങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.
ബാബരി മസ്ജിദ് തകര്‍ന്നു വീണപ്പോള്‍ കേരളത്തില്‍ ഒരില പോലും അനങ്ങാതി രുന്നതില്‍ പാണക്കാട് കുടുംബം വഹിച്ച പങ്ക് കേരളം മറക്കിലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഇന്‍ചാര്‍ജ് വികെപി ഹമീദലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് അസീസ് മരിക്കെ സ്വാഗതം പറഞ്ഞു. എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, സിഎച്ച് കുഞ്ഞമ്പു, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി, യുഡിഎഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍, കല്ലട്ര മാഹിന്‍ ഹാജി (മുസ്‌ലിം ലീഗ്), സുകുമാരന്‍ (സിപിഐ), പ്രമീള നായക് (ബിജെപി), മുന്‍ എംഎല്‍എ കെപി കുഞ്ഞിക്കണ്ണന്‍, കെ. നീലകണ്ഠന്‍, ഹക്കിം കുന്നില്‍ പിഎ അഷറഫലി, (കോണ്‍ഗ്രസ്) മൊയ്തീന്‍ കുഞ്ഞി കളനാട് (ഐഎന്‍എല്‍), ഹരീഷ് പിനമ്പ്യാര്‍ (ആര്‍എസ്പി), വി. കമ്മാരന്‍ (സിഎംപി), അബ്രഹാം തോണാക്കര (കേരള കോണ്‍ഗ്രസ് ജോസഫ്), നാഷണല്‍ അബദുല്ല (കേരള കോണ്‍ഗ്രസ് ജേക്കബ്), അടിയോടി (ഡെമോക്രാറ്റിക്ക്), മധു (ജെഎസ്എസ്), കരിവെള്ളൂര്‍ വിജയന്‍, കരുണ്‍താപ്പ, എംബി യൂസുഫ്, കെ. മുഹമ്മദ് കുഞ്ഞി, വിപി അബദുല്‍ ഖാദര്‍, പിഎം മുനീര്‍ ഹാജി , മൂസ ബിചെര്‍ക്കള, എഎം കടവത്ത്, കെഇഎ ബക്കര്‍, എം അബ്ബാസ്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അബ്ബാസ് ഓണന്ത, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, ഇ അബൂബക്കര്‍ ഹാജി, കാപ്പില്‍ മുഹമ്മദ് പാഷ, യൂസുഫ് ഹേരൂര്‍, ഹാരിസ് ചൂരി, കെ. ശാഫി ഹാജി, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, മാഹിന്‍ മുണ്ടക്കൈ, മുത്തലിബ് പാറക്കെട്ട്, ഖാദര്‍ ഹാജി ചെങ്കള, സിഎ അബ്ദുല്ലക്കുഞ്ഞി ഹാജി, ഇബ്രാഹിം പാലാട്ട്, പി.പി നസീമ, മുംതാസ് സമീറ, അഡ്വ. പിഎ ഫൈസല്‍, അഡ്വ. വി.എം മുനീര്‍, ഖാദര്‍ ബദരിയ പ്രസംഗിച്ചു.
Post a Comment
0 Comments