Type Here to Get Search Results !

Bottom Ad

എം.ബി.എം അഷ്‌റഫ് എം.ഇ.എസ് ജില്ലാ പ്രസി., കെ.സി ഇര്‍ഷാദ് സെക്ര


കാഞ്ഞങ്ങാട് (www.evisionnews.in): എം.ഇ.എസ് കാസര്‍ക്കോട് ജില്ലാ പ്രസിഡന്റായി എം.ബി.എം അഷ്‌റഫിനെയും സെക്രട്ടറിയായി കെ.സി ഇര്‍ഷാദിനെയും ട്രഷററായി ബി.എം മുഹമ്മദ് കുഞ്ഞിയെയും തെരഞ്ഞെടുത്തു. ആരിഫ് കാപ്പില്‍, എ. ഹമീദ് ഹാജി എന്നിവര്‍ വൈസ് പ്രസിഡന്റും സി. മുഹമ്മദ് കുഞ്ഞി, ജലീല്‍ മുഹമ്മദ് എന്നിവര്‍ ജോയിന്റ് സെക്രട്ടറിയുമാണ്. എം.ഇ.എസ് സംസ്ഥാന സെക്രട്ടറി വിപി അബ്ദുല്‍ റഹിമാന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

വിദ്യാഭ്യാസ മേഘലയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലയില്‍ എയിഡഡ് മേഖലയില്‍ എം.ഇ.എസിന് ആര്‍ട് ആന്റ് സയന്‍സ് കോളജ് അനുവദിക്കുന്നതിന് വേണ്ടി സര്‍ക്കാറിനോട് ആവിശ്യപ്പെട്ടു. നൂനപക്ഷ വിദ്യാഭ്യാസ കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ ആരംഭിക്കുന്നതിന് വേണ്ടി മവ്വല്‍ മുഹമ്മദ് മാമു ചെയര്‍മാനായും നജീബ് എം.എ കണ്‍വീനറായി ഒരു സബ് കമ്മറ്റിയേയും തെരഞ്ഞെടുത്തു.

യോഗത്തില്‍ അഷറഫ് എം.ബി.എം അധ്യക്ഷത വഹിച്ചു. കെ.സി ഇര്‍ഷാദ്, ബി.എം മുഹമ്മദ് കുഞ്ഞി, ആരിഫ് കാപ്പില്‍, എ.ഹമീദ് ഹാജി, പി.കെ.അബ്ദുല്ലക്കുഞ്ഞി, സി.മുഹമ്മദ് കഞ്ഞി, മവ്വല്‍ മുഹമ്മദ് മാമു, യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് റൗഫ് ബാവിക്കര, എം.എ.നജീബ്, പി.എം ഹസന്‍ ഹാജി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad