കേരളം (www.evisionnews.in):സ്വകാര്യ ബസ് സമരം തുടര്‍ച്ചയായ മൂന്നാം ദിനത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തില്‍ നേട്ടം കൊയ്ത് കെ എസ്ആര്‍ടിസി. അധിക സര്‍വീസ് നടത്തിയതിലൂടെ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ഒരു കോടിയിലേറെ വര്‍ധനയുണ്ടായി.
അതേസമയം, സ്വകാര്യ ബസ് ഉടമകളുമായി സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. ഗതാഗമന്ത്രി പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.
യാത്രാ നിരക്ക് വര്‍ധനവ് ഇല്ലാതെ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് സംസ്ഥാനത്തെ ബസ് ഉടമകളുടെ സംയുക്ത സമിതിയുടെ ജനറല്‍ കണ്‍വീനര്‍ ഗോപിനാഥന്‍ പറഞ്ഞു.
അതേസമയം സ്വകാര്യ ബസ് സമരം കാരണം ജനങ്ങള്‍ വലിയ യാത്രാക്ലേശമാണ് നേരിടുന്നത്. കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഇല്ലാത്ത മേഖലകളിലാണ് കൂടുതല്‍ യാത്രാപ്രശ്നം നേരിടുന്നത്.
Post a Comment
0 Comments