Type Here to Get Search Results !

Bottom Ad

കാസര്‍കോടിന്റെ ചരിത്രത്തില്‍ ഇടംനേടാന്‍ ഐവ സില്‍ക്‌സ്- ഡ്രീംസോണ്‍ ഫാഷന്‍ ലീഗ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു


കാസര്‍ക്കോട് (www.evisionnews.in): ഡ്രീംസോണിന്റെ ആഭിമുഖ്യത്തില്‍ 2022 മാര്‍ച്ച് 23ന് വൈകുന്നേരം നാലിന് മൊഗ്രാല്‍ പുത്തുര്‍ സല്‍വ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഐവ സില്‍ക്‌സ് -ഡ്രീം സോണ്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് സ്റ്റഡീസ് ഫാഷന്‍ ലീഗ് പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. ദക്ഷിണേന്ത്യയിലെ 30ല്‍പരം മോഡലുകള്‍ അണിനിരക്കുന്ന ഫാഷന്‍ ഷോ ഡ്രീം സോണ്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഫാഷന്‍ ഷോ കൊറിയോഗ്രഫര്‍ ആന്ദ്ര ബട്ടാചാര്യ കൊല്‍ക്കത്ത നിയന്ത്രിക്കും നാലു മണിക്കുര്‍ നീണ്ടുനില്‍ക്കുന്ന മെഗാ ഫാഷന്‍ ഷോയില്‍ എണ്‍പതിലധികം ഡിസൈനുകള്‍ അവതരിപ്പിക്കും. പരിപാടിയില്‍ കരയാടി ശെല്‍വന്‍ ചെന്നൈ, ബീന പാഷ ചെന്നൈ, ഗോപു ജി നായര്‍ കോഴിക്കോട് സംബന്ധിക്കും. കാഡ് ക്ലബിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് പരിപാടിയുടെ ടിക്കറ്റുകള്‍ ലഭിക്കുന്നത്. നിലവില്‍ അഞ്ഞൂറിലധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് കഴിഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്കില്‍ കയറി റെജിസ്റ്റര്‍ ചെയ്യണം.

Post a Comment

0 Comments

Top Post Ad

Below Post Ad