കാസര്‍കോട് (www.evisionnews.in): ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി എം.എസ്.എഫ് മായി സഹകരിച്ച് 21 വര്‍ഷമായി നടത്തിവരുന്ന പെരുമ്പള മുഹമ്മദ് മുഹ് യുദ്ധീന്‍ സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന വൈസ് ചെയര്‍മാന്‍ എം.പി ശാഫി ഹാജി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെ.എം.സി.സി. മണ്ഡലം പ്രസിഡണ്ട് ബഷീര്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഖത്തര്‍ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ലുഖ്മാന്‍ തളങ്കര എം.എസ്.എഫ് കാസര്‍കോട് മണ്ഡലം ഭാരവാഹികള്‍ക്ക് കൈമാറി.
മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി മുനീര്‍ ഹാജി, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, വൈസ് പ്രസിഡണ്ട് അബ്ബാസ് ബീഗം, ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി, സിദ്ധീഖ് പാക്യാര, സെക്രട്ടറി മൊയ്തീന്‍ ആദൂര്‍ വൈസ് പ്രസിഡണ്ട് ഹമീദ് മാന്യ, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, ഷാനവാസ് മാര്‍പ്പനടുക്ക, മുസ്തഫ ബാങ്കോട്, മുഹമ്മദ് കുന്നില്‍, ഷംഷുദിന്‍ തളങ്കര പ്രസംഗിച്ചു.
Post a Comment
0 Comments