ദുബൈ (www.evisionnews.in): പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിലൂടെ കേരളത്തിനു നഷ്ടമായത് മതമൈത്രിയുടെ അംബാസിഡറയാണെന്ന് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചനക്കുറിപ്പില്‍ പറഞ്ഞു. മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോള്‍ തന്നെ സമസ്ത പണ്ഡിത സഭയുടെയും നേതാവായിരുന്ന പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ വിയോഗം കേരളീയ സമൂഹത്തിനു നികത്താനാവാത്ത നഷ്ടമാണ്.
എതിരാളികളോട് പോലും സൗമ്യമായ വാക്കുകള്‍ കൊണ്ടല്ലാതെ സംസാരിക്കാറില്ലായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം മാതൃകാപരമായിരുന്നു. സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ സമ്മാനിച്ച തങ്ങള്‍ അശരണര്‍ക്കും അനാഥര്‍ക്കും എന്നും അത്താണിയായിരുന്നു എന്ന് ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടിആര്‍ മേല്‍പറമ്പ്, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ അഭിപ്രായപ്പെട്ടു.
ജില്ലാ ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്ങല്‍, റാഫി പള്ളിപ്പുറം, സിഎച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, മഹ്മൂദ് ഹാജി പൈവളിക, ഈബി അഹമ്മദ്,എന്‍സി മുഹമ്മദ്,അഡ്വക്കേറ്റ് ഇബ്രാഹിം ഖലീല്‍, ഹസൈനര്‍ ബീജന്തടുക്ക, യൂസുഫ് മുക്കൂട്, കെപി അബ്ബാസ് കളനാട്, സലാം തട്ടാനിച്ചേരി, ഫൈസല്‍ മൊഹ്‌സിന് തളങ്കര .അഷ്റഫ് പാവൂര്‍, ഹാഷിം പടിഞ്ഞാര്‍, ശരീഫ് പൈക്ക തുടങ്ങിയവരും അനുശോചിച്ചു.
Post a Comment
0 Comments