കാസര്‍കോട് (www.evisionnews.in): പ്രവാസികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയതും ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നു എന്ന വാര്‍ത്ത സ്വാഗതാര്‍ഹമാണെന്നും ആയിരക്കണക്കിന് വരുന്ന മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസമായിരിക്കുമെന്ന് ദുബൈ കെഎംസിസി കാസര്‍കോട് ജില്ലയിലെ നാട്ടിലുള്ള നേതാകളുടെയും പ്രവര്‍ത്തകരുടെയും യോഗം അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളോളം ഗള്‍ഫില്‍ ജോലി ചെയ്ത് വിരമിച്ച് നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന ഒരുപാട് പേര്‍ക്ക് ഇതു സഹായകരമാകും. യുഎഇയെ മാതൃകയാക്കി മറ്റു ഗള്‍ഫ് നാടുകളും ഇതു പോലുള്ള പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് യോഗം പ്രത്യാശപ്രകടിപ്പിച്ചു.
ദുബൈ കെഎംസിസി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംബാഗത്തിന്റെ വസതിയില്‍ ചേര്‍ന്ന നാട്ടിലുള്ള കെഎംസിസി നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു. മനുഷ്യത്വപരമായ കാലോചിതമായ കാര്യങ്ങളില്‍ യു എ ഇ എന്നും ഒരുപടി മുന്നിലാണെന്നും അവിടത്തെ ഭരണാധികാരികള്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയില്‍ പ്രവാസി സമൂഹത്തിന്റെ പങ്ക് വളരെ പ്രാധാന്യമുള്ളതാണെന്ന് ഉത്തമ ബോധ്യമുണ്ടെന്നും ദുബായ് കെഎംസിസി മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം അഭിപ്രായപ്പെട്ടു.
ദുബായ് കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് ഹാജി കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ദുബായ് കെഎംസിസി മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് റാഫി പള്ളിപ്പുറം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി യൂസുഫ് മുക്കൂട്, മറ്റുനേതാക്കളായ മുനീര്‍ പള്ളിപ്പുറം, തല്‍ഹത്ത് തളങ്കര, മുനീര്‍ ഉറുമി, ജലാല്‍ തായല്‍, ശിഹാബ് നായന്മാര്‍മൂല, സലീം ചേരങ്കൈ, മുനീഫ് ബദിയടുക്ക, അബ്ദുല്ല ബെളിഞ്ച, ഹസന്‍ ഖുദുവ, സഫ്വാന്‍ അണങ്ങൂര്‍ സംബന്ധിച്ചു.
Post a Comment
0 Comments