Type Here to Get Search Results !

Bottom Ad

കെ-റെയില്‍: അന്യായമായ കയ്യേറ്റവും പൊലീസ് രാജും അവസാനിപ്പിക്കണം: മുസ്ലിം ലീഗ്


കാസര്‍കോട് (www.evisionnews.in): കെ-റെയില്‍ പദ്ധതി അടിച്ചേല്‍പിക്കുന്നതിന്റെ ഭാഗമായി അന്യായമായ ഭൂമി കയ്യേറ്റവും നിരപരാധികളായ ജനങ്ങള്‍ക്കുനേരെ പോലീസ് നടത്തുന്ന അതിക്രമവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. കെ. റെയില്‍ പദ്ധതിയുടെ വിശദാംശങ്ങളെ കുറിച്ച് തന്നെ മന്ത്രിക്കും എം.ഡി.ക്കും വ്യത്യസ്ഥ അഭിപ്രായങ്ങളാണുള്ളത്.

നിയമവിരുദ്ധമായി പാവപ്പെട്ട ജനങ്ങളുടെ കിടപ്പാടത്തില്‍ സര്‍വേക്കല്ല് സ്ഥാപിക്കാന്‍ പോലീസ് പടയുടെ സഹായത്തോടെയാണ് ഉദ്യോഗസ്ഥരും മറ്റും എത്തുന്നത്. സ്ത്രീകളെയും കുട്ടികളെയും തെരുവില്‍ വലിച്ചിഴച്ചും മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും നടത്തുന്ന കല്ലിടല്‍ നിര്‍ത്തിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സി.ടി.അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, വി.കെ.പി.ഹമീദലി, എന്‍.എ. നെല്ലിക്കുന്ന് എം.ല്‍.എ., എ.കെ.എം. അഷറഫ് എം.എല്‍.എ, എം.സി.ഖമറുദ്ദീന്‍, അസീസ് മരിക്കെ, കെ.മുഹമ്മദ് കുഞ്ഞി, വി.പി.അബ്ദുല്‍ ഖാദര്‍, പി.എം.മുനീര്‍ഹാജി,

മൂസ ബി. ചെര്‍ക്കള, എ.ജി.സി.ബഷീര്‍, എ.എം. കടവത്ത്, കെ.ഇ.എ. ബക്കര്‍ , എം.പി. ജാഫര്‍, എം.അബ്ബാസ്, കെ. അബ്ദുല്ല കുഞ്ഞി, അഡ്വ. എം.ടി.പി. കരീം, ഹനീഫ ഹാജി പൈവളിഗെ, യൂസുഫ് ഹേരൂര്‍, അബൂബക്കര്‍ പെര്‍ദ്ദണ, മാഹിന്‍ കേളോട്ട്, ഹാരിസ് ചൂരി, കല്ലട്ര അബ്ദുല്‍ ഖാദര്‍ , ടി.പി.കുഞ്ഞബ്ദുല്ല ഹാജി, എം.യൂസുഫ്ഹാജി, എ.സി.അത്താഉള്ള മാസ്റ്റര്‍, കാപ്പില്‍ മുഹമ്മദ് പാഷ, കെ. ശാഫി ഹാജി, ഇ.അബൂബക്കര്‍ ഹാജി, സി.കെ. റഹ്മത്തുള്ള, എന്‍.എ.ഉമ്മര്‍, കെ.പി. മുഹമ്മദ്അഷ്‌റഫ് , അസീസ് കളത്തൂര്‍, ലത്തീഫ് ഉപ്പള ഗേറ്റ്, എ. അഹമ്മദ് ഹാജി,സി.എ.അബ്ദുല്ലക്കുഞ്ഞി ഹാജി, എ.പി. ഉമ്മര്‍, അഡ്വ. പി. എ.ഫൈസല്‍, രാജുകൃഷ്ണന്‍, അന്‍വര്‍ ചേരങ്കൈ, സലാം കന്യപ്പാടി, ഹംസ തൊട്ടി, സാദിഖ് പാക്യാര, ഹനീഫ ടി.ആര്‍., ഹനീഫപടിഞ്ഞാര്‍ മൂല, പി.പി.നസീമ ടീച്ചര്‍, പി.കെ.സി.റൗഫ് ഹാജി പ്രസംഗിച്ചു.







Post a Comment

0 Comments

Top Post Ad

Below Post Ad