കേരളം (www.evisionnews.in):സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കെ സി ബി സിയും ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പും ശക്തമായി രംഗത്തെത്തിയതോടെ ഇടതുമുന്നണിയിലെ പ്രധാന ഘടകക്ഷിയായ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഊരാക്കുടുക്കിലായി. കെ സി ബി സി മുഖപത്രമായ ദീപികയില്‍ വന്ന ചങ്ങനാശേരി ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ലേഖനത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നതാണ് ജനാധിപത്യമര്യാദ എന്നുവ്യക്തമാക്കിയതോടെയാണ് പാല – ചങ്ങനാശേരി രൂപതകളുടെ പിന്‍ബലത്തോടെ നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം വെട്ടിലായത്. മത മേലധ്യക്ഷന്‍മാരോ സമുദായ നേതാക്കന്‍മാരോ ജനങ്ങളുടെ ബുദ്ധിമുട്ടുകളില്‍ അവര്‍ക്ക് ആശ്വാസവും ശക്തിയും പകരുന്നതും അവരുടെ പ്രശ്‌നങ്ങള്‍ക്ക് നീതിപൂര്‍വ്വമായ പരിഹാരം കണ്ടെത്താന്‍ ഇടപെടുന്നതും ദുര്‍വ്യാഖ്യാനിച്ച് വിമോചന സമരത്തിനിറങ്ങുന്നു എന്ന രീതിയില്‍ വളച്ചൊടിക്കുന്നതിനെയും പരിഹസിക്കുന്നതിനെയും അര്‍ച്ച് ബിഷപ്പ് ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
മധ്യകേരളത്തിലാണ് കെ റെയില്‍ പദ്ധതിക്കെതിരായ സമരങ്ങള്‍ ഏറ്റവും രൂക്ഷമായിരിക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കാണ് ചങ്ങനാശേരിയിലെയും കോട്ടയം ജില്ലയിലെയും റോമന്‍ കത്തോലിക്കര്‍. ആര്‍ച്ച്ബിഷപ്പിന്റെ ലേഖനത്തിന്റെ പശ്ചാത്തലത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ രംഗത്ത് വരാന്‍ ജോസ് കെ. മാണിക്ക് മേല്‍ അണികളുടെ കടുത്ത സമ്മര്‍ദ്ദമാണ് ഉള്ളത്.
Post a Comment
0 Comments