കേരളം (www.evisionnews.in): സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നടത്തുന്ന പണിമുടക്ക് തുടങ്ങി. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് ഒന്നില്‍ നിന്ന് ആറു രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് 90 പൈസയില്‍ നിന്ന് 1.10 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബസുടമ സംയുക്ത സമിതി നേതൃത്വത്തിലാണ് പണിമുടക്ക്. അതേസമയം തിരുവനന്തപുരം നഗരത്തില്‍ പണിമുടക്ക് ഇല്ല.
എണ്ണായിരത്തോളം ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പണിമുടക്ക് കണക്കിലെടുത്ത് കെഎസ്്ആര്‍ടിസി ബസുകള്‍ ഇന്ന് കൂടുതല്‍ സര്‍വീസ് നടത്തും. കെഎസ്ആര്‍ടിസി ജീവനക്കാര്‍ അവധി റദ്ദാക്കണമെന്ന് മാനേജ്മെന്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആശുപത്രി, എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക സര്‍വീസ് ഉണ്ടാവും. സ്വകാര്യ ബസുടമകള്‍ ക്രമസമാധന പ്രശ്നം ഉണ്ടാക്കിയാല്‍ പൊലീസ് സഹായം തേടാനും നിര്‍ദ്ദേശം നല്‍കി.
Post a Comment
0 Comments