കെ- റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് സിപിഐ പ്രാദേശിക നേതാവിനെതിരെ പാര്‍ട്ടി തല നടപടി. പിറവം ലോക്കല്‍ സെക്രട്ടറി കെ സി തങ്കച്ചനെതിരെയാണ് പാര്‍ട്ടി നടപടിയെടുക്കുക. സര്‍ക്കാരും മുന്നണിയും തീരുമാനിച്ച പദ്ധതിക്കെതിരെ നിന്നാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പറഞ്ഞു. തങ്കച്ചന്റെ നടപടി പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും ജില്ലാ സെക്രട്ടറി പി രാജു വ്യക്തമാക്കി.
സിപിഐ സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്താണ് കെ റെയില്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയതെന്നും പി രാജു കൂട്ടിച്ചേര്‍ത്തു. അതേസമയം സില്‍വര്‍ലൈന്‍ പദ്ധതി തിരക്കുപിടിച്ച് നടത്തേണ്ടെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. ഉദ്യോഗസ്ഥരുടെ നടപടിയും അസിസ്റ്റന്റ് സെക്രട്ടറി വിമര്‍ശിച്ചു.
Post a Comment
0 Comments