Type Here to Get Search Results !

Bottom Ad

ദേശീയ പണിമുടക്കില്‍ വലഞ്ഞ് ജനം: പലേടത്തും സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു




ദേശീയം (www.evisionnews.in): കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ വലഞ്ഞ് ജനം. ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പൊതുമേഖല ബാങ്കുകളുടെ സ്വകാര്യ വല്‍ക്കരണത്തിനെതിരെ ബാങ്കിങ് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

കേരളത്തില്‍ തുറന്ന കടകള്‍ അടപ്പിക്കുകയും ജോലിയെടുക്കാന്‍ വന്നവരെ തിരിച്ചയക്കുകയും ചെയ്യുന്നുണ്ട്. രാവിലെ കാസര്‍കോട് ദേശീയ പാതയിലടക്കം വാഹനം തടയലും സംഘര്‍ഷവുണ്ടായി. യാത്രക്കാരുമായി സമരാനുകൂലികള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ചില വാഹനങ്ങളുടെ താക്കോല്‍ ഊരാന്‍ സമരാനുകൂലികള്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ പോസ്റ്റ് ഓഫീസില്‍ കയറി പ്രവര്‍ത്തനമവസാനിപ്പിക്കണമെന്ന് സമരാനുകൂലികള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad