Type Here to Get Search Results !

Bottom Ad

'എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ': മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തന ഫണ്ട് കാമ്പയിന്‍ വിജയിപ്പിക്കും



കാസര്‍കോട് (www.evisionnews.in): 'എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ' എന്നപ്രമേയത്തില്‍ റമസാന്‍ ഒന്ന് മുതല്‍ 30വരെ നടത്തുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തന ഫണ്ട് കാമ്പയിന്‍ വിജയിപ്പിക്കാന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. രാഷട്രീയശാക്തീകരണത്തിനും ജീവകാരുണ്യ, സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടി പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി നടത്തുന്ന ഫണ്ട് ശേഖരണത്തില്‍ മുഴുവന്‍ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പ് വരുത്താന്‍ നിയോജക മണ്ഡലം, മുനിസിപ്പല്‍ പഞ്ചായത്ത്, വാര്‍ഡ് കമ്മറ്റികള്‍ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ യോഗം തീരുമാനിച്ചു.

നീതിനിഷേധിക്കപ്പെടുകയും മതത്തിന്റെ പേരില്‍ ഇരയാക്കപ്പെടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി നിയമപരമായും അല്ലാതെയുമുള്ള അനേകം സഹായങ്ങളാണ് പാര്‍ട്ടി ചെയ്ത് വരുന്നത് വലിയ സാമ്പത്തിക ബാധ്യതയുള്ള കര്‍മപദ്ധതികളാണ് പാര്‍ട്ടി സംസ്ഥാന കമ്മറ്റി ആവിഷ്‌കരിച്ചിട്ടുള്ളത്.

ഈ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ നടത്തുന്നധനസമാഹരണം വിജയിപ്പിക്കേണ്ടത് പ്രധാനസംഘടനാചുമതലയായി ഏറ്റെടുക്കാന്‍ യോഗം മുഴുവന്‍ പാര്‍ട്ടിഘടകങ്ങളോടും പോഷക സംഘടന കമ്മിറ്റികളോടും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സി.ടി.അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, വി.കെ.പി.ഹമീദലി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., എ.കെ.എം. അഷറഫ് എം.എല്‍.എ, എം.സി.ഖമറുദ്ദീന്‍, അസീസ് മരിക്കെ, കെ.മുഹമ്മദ് കുഞ്ഞി, വി.പി.അബ്ദുല്‍ ഖാദര്‍, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, എ.ജി.സി ബഷീര്‍, എ.എം. കടവത്ത്, കെ.ഇ.എ ബക്കര്‍, എം.പി. ജാഫര്‍, എം.അബ്ബാസ്, കെ. അബ്ദുല്ല കുഞ്ഞി, അഡ്വ. എം.ടി.പി. കരീം, ഹനീഫ ഹാജി പൈവളിഗെ, യൂസുഫ് ഹേരൂര്‍, അബൂബക്കര്‍ പെര്‍ദ്ദണ, മാഹിന്‍ കേളോട്ട്, ഹാരിസ് ചൂരി, കല്ലട്ര അബ്ദുല്‍ ഖാദര്‍,

ടി.പി.കുഞ്ഞബ്ദുല്ല ഹാജി, എം. യൂസുഫ് ഹാജി, എ.സി.അത്താഉള്ള മാസ്റ്റര്‍, കാപ്പില്‍ മുഹമ്മദ് പാഷ, കെ. ശാഫി ഹാജി, ഇ.അബൂബക്കര്‍ ഹാജി, സി.കെ. റഹ്മത്തുള്ള, എന്‍.എ.ഉമ്മര്‍, കെ.പി. മുഹമ്മദ്അഷ്‌റഫ് , അസീസ് കളത്തൂര്‍, ലത്തീഫ് ഉപ്പള ഗേറ്റ്, എ. അഹമ്മദ് ഹാജി, സി.എ അബ്ദുല്ലക്കുഞ്ഞി ഹാജി, എ.പി. ഉമ്മര്‍, അഡ്വ. പി. എ.ഫൈസല്‍, രാജുകൃഷ്ണന്‍, അന്‍വര്‍ ചേരങ്കൈ, സലാം കന്യപ്പാടി, ഹംസ തൊട്ടി, സാദിഖ് പാക്യാര, ഹനീഫ ടി.ആര്‍., ഹനീഫ പടിഞ്ഞാര്‍ മൂല, പി.പി നസീമ, പി.കെ.സി റൗഫ് ഹാജി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad