Type Here to Get Search Results !

Bottom Ad

മദ്രസ അധ്യാപകരെ മര്‍ദിച്ച പ്രതികള്‍ക്കെതിരെ നടപടി വേണം: മുസ്‌ലിം ലീഗ്


മുളിയാര്‍ (www.evisionnews.in): മുതലപ്പാറയില്‍ മദ്രസ അക്രമിക്കുകയും ഫര്‍ണിച്ചറുകള്‍ അടിച്ചുതകര്‍ത്ത് പള്ളി ഇമാമും അധ്യാപകനുമായ ഷാഹുല്‍ ഹമീദ് ദാരിമി,അഹമ്മദ് മുസ്്‌ലിയാര്‍, മുഅദ്ദിന്‍ സക്കീര്‍ മുസ്‌ലിയാരെ എന്നിവരെ മാരക ആയുധങ്ങളുമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ച സംഭവം അപലപനീയമാണെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മുളിയാര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഇന്‍ചാര്‍ജ് ബി.എം അഷ്റഫ്, ജനറല്‍ സെക്രട്ടറി എസ്എം മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ എംകെ അബ്ദുല്‍ റഹിമാന്‍ ഹാജി ആവശ്യപ്പെട്ടു.മദ്രസയില്‍ കയറി നടത്തിയ അഴിഞ്ഞാട്ടത്തെ അധികൃതര്‍ഗൗരവത്തില്‍ കാണണണമെന്നും മതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നിര്‍ഭയമായി പ്രവര്‍ത്തിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad