മലപ്പുറം (www.evisionnews.in): പാണക്കാട് ഹൈദരലി ശിബാബ് തങ്ങള്‍ക്ക് വിട നല്‍കി നാട്. വന്‍ജനാവലിയ സാക്ഷിയാക്കി പുലര്‍ച്ചെ രണ്ടരയോടെ തങ്ങളുടെ ഭൗതികശരീരം ഖബറടക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്. മുതിര്‍ന്ന മുസ്ലിം ലീഗ് നേതാക്കളും മതനേതാക്കളും കുടുംബാംഗങ്ങളും ഖബറടക്കത്തില്‍ പങ്കെടുത്തു. പാണക്കാട് ജുമാ മസ്ജിദിലാണ് ഖബറടക്കം നടന്നത്.
തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഖബറടക്കം നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതടെ പുലര്‍ച്ചെ തന്നെ ഖബറടക്കുകയായിരുന്നു. മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ തങ്ങളെ അവസാനമായി ഒരു നോക്ക് കാണാന്‍ ജനങ്ങള്‍ ഇരച്ചെത്തുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പുലര്‍ച്ചെ 12.30ഓടെ പൊതുദര്‍ശനം നിര്‍ത്തിവയ്ക്കുകയായിരുന്നു. പാണക്കാട്ടെ വീട്ടിലേക്ക് മൃതദേഹം മാറ്റിയെങ്കിലും അവിടേക്കും വന്‍ ജനാവലിയാണ് എത്തിയത്. മലപ്പുറം നഗരത്തിലേക്ക് പോലും വാഹനങ്ങള്‍ക്ക് കടക്കാന്‍ കഴിയാത്ത വിധമുള്ള തിരക്കാണ് ഉണ്ടായത്. തുടര്‍ന്ന് നഗരത്തില്‍ പോലീസ് വാഹന നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.
Post a Comment
0 Comments