Type Here to Get Search Results !

Bottom Ad

സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ജി. സുധാകരന്‍

Top Post Ad


കേരളം (www.evisionnews.in): സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്ത് നല്‍കി ജി. സുധാകരന്‍. രണ്ട് ദിവസം മുമ്പാണ് കത്ത് നല്‍കിയത്. സംസ്ഥാന സമിതിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് കാണിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും, മുഖ്യമന്ത്രി പിണറായി വിജയനുമാണ് സുധാകരന്‍ കത്ത് നല്‍കിയത്. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണ്. സുധാകരനെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ ആകില്ലെന്ന് നിലപാടിലാണ് പാര്‍ട്ടി. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചപ്പോഴും ജി. സുധാകരന്‍ വിയോജിപ്പ് അറിയിച്ചിരുന്നു. സംസ്ഥാന സമിതിയില്‍ 75 വയസ് പ്രായപരിധി കര്‍ശനമാക്കാന്‍ ഇരിക്കെ 75 വയസുള്ള സുധാകരന് ഇളവ് ലഭിക്കുമെന്ന് അഭ്യൂപങ്ങള്‍ ഉണ്ടായിരുന്നു. അതിനിടെയാണ് സ്വയം ഒഴിയുന്നുവെന്നുള്ള തീരുമാനം.

Below Post Ad

Tags

Post a Comment

0 Comments