കേരളം (www.evisionnews.in): തിരുവനന്തപുരം വര്‍ക്കലയില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. എട്ട് മാസം പ്രായമുള്ള കൈകുഞ്ഞ് ഉള്‍പ്പടെയാണ് വെന്തുമരിച്ചത്. ദളവാപുരം രാഹുല്‍ നിവാസില്‍ പ്രതാപന്‍ (62), ഭാര്യ ഷേര്‍ലി (53), ഇളയ മകന്‍ അഖില്‍ (29), മൂത്ത മകന്റെ ഭാര്യ അഭിരാമി (25), എട്ട് മാസം പ്രായമുള്ള റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ പ്രതാപന്റെ മൂത്ത മകന്‍ നിഖിലിനെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടതോടെ നാട്ടുകാര്‍ അഗ്‌നിശമന സേനയം വിവരം അറിയിക്കുകയായിരുന്നു. ഇരു നില വീടിന്റെ മുഴുവന്‍ ഭാഗത്തേയ്ക്കും തീ ആളി പടര്‍ന്നിരുന്നു. കാലത്ത് ആറ് മണിയോടെയാണ് തീ അണയ്ക്കാന്‍ സാധിച്ചത്. വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വണ്ടികളും കത്തി നശിച്ചു.
Post a Comment
0 Comments