ദുബായ് (www.evisionnews.in): ദുബായിലെ അല്‍ ഖുസൈസിലുള്ള കോസ്റ്റല്‍ ബില്‍ഡിംഗില്‍ പുതിയ ബിസിനസ് സംരംഭമായ അല്‍ മിസ്മ്പാര്‍ ഡൊക്യുമെന്റ് ക്ലിയറിങ്ങ് സര്‍വീസും താരിഖ് താബിത് ലീഗല്‍ കണ്‍സള്‍ട്ടന്‍സിക്കും തുടക്കംകുറിച്ചു. ദുബായ് വാണിജ്യ വ്യാപാര രംഗത്തും മറ്റു ഇതര മേഖലകളിലും അനുദിനം നൂതനമായ മാറ്റങ്ങള്‍ വരുത്തി ലോകത്ത് അതിശയിപ്പിക്കുന്ന നഗരങ്ങളിലൊന്നാണ് ദുബായ്.
ദുബായിലെ വാണിജ്യ മേഖലയില്‍ ഹൃദയഭാഗമായ അല്‍ ഖുസൈസില്‍ കോസ്റ്റല്‍ ബില്‍ഡിങ്ങില്‍ പുതിയ ബിസിനസ് സംരംഭമായ ബിസിനസ് സെറ്റ് കമ്പനിയും ലീഗല്‍ കണ്‍സള്‍ട്ടന്‍സിയും താരിഖ് താബിത് കോണ്‍സള്‍ട്ടന്‍സിയും ആന്‍ഡ് അല്‍ മിസ്മ്പാര്‍ ഡോക്‌മെന്റ് ക്ലിയറിങ് സര്‍വീസ് എന്ന പേരില്‍ തുടക്കം കുറിച്ചു. നിരവധി കേസുകള്‍ നടത്തി പ്രാഗല്‍ഭ്യം തെളിയിച്ച അറബ് പൗരനും പ്രമുഖ അഭിഭാഷകനുമായ താരിഖ് സാലേ താബിറ്റ് ആണ് ലീഗല്‍ കണ്‍സള്‍ട്ടിക് നേതൃത്തം നല്‍കുന്നത്. ഓഫിസ് ഉദ്ഘാടനം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള നിര്‍വഹിച്ചു. മാനേജിങ് ഡയറക്ടര്‍മാരായ ശാഹുല്‍ തങ്ങള്‍, ബദ്‌റു തങ്ങള്‍, യൂനുസ് എരിയാല്‍, സഫ്വാന്‍ ബുഷ്‌റ, ജൂറൈജ്, യുസ്റ സംബന്ധിച്ചു.
Post a Comment
0 Comments