കാസർകോട് (www.evisionnews.in): ചെമ്പരിക്ക നൂമ്പിൽ പുഴയിൽ വീണു ആറ് വയസുകാരിക്ക് ദാരുണാന്ത്യം. പ്രവാസിയായ ചിത്താരി മീത്തൽ ബഷീറിന്റെയും മാണിക്കോത്ത് സ്വദേശിനി സുഹറയുടെയും മകൾ ഫാത്തിമയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് അപകടം.
ചിത്താരിയിൽ നിന്ന് ചെമ്പിരിക്കയിലെ ബന്ധുവിട്ടിലെത്തിയതായിരുന്നു കുടുംബം. മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് സഹോദരങ്ങളുണ്ട്.
Post a Comment
0 Comments