കീവ് (www.evisionnews.in): യുക്രെയ്ന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. കീവില്‍ നിന്ന് കാറില്‍ മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ഥിക്ക് വെടിയേറ്റത്. വെടിയേറ്റ വിദ്യാര്‍ഥി പാതിവഴിയില്‍ നിന്ന് തിരികെ പോയെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥിയെ അതിര്‍ത്തിയില്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണ്. വെടിയേറ്റ വിദ്യാര്‍ഥിയുടെ ട്വീറ്റിനെ ഉദ്ധരിച്ച് കേന്ദ്രമന്ത്രി വി.കെ. സിംഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യന്‍ എംബസിയില്‍ നിന്ന് 20 മിനിറ്റ് അകലത്തിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിദ്യാര്‍ത്ഥിയുടെ ട്വീറ്റ്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം യുയ്രെ്കനിലെ റഷ്യന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക സ്വദേശി നവീന്‍ എസ്.ജി (21) ആണ് ഉക്രൈനില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
യുക്രെയ്ന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു
10:51:00
0
കീവ് (www.evisionnews.in): യുക്രെയ്ന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. കീവില്‍ നിന്ന് കാറില്‍ മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ഥിക്ക് വെടിയേറ്റത്. വെടിയേറ്റ വിദ്യാര്‍ഥി പാതിവഴിയില്‍ നിന്ന് തിരികെ പോയെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥിയെ അതിര്‍ത്തിയില്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണ്. വെടിയേറ്റ വിദ്യാര്‍ഥിയുടെ ട്വീറ്റിനെ ഉദ്ധരിച്ച് കേന്ദ്രമന്ത്രി വി.കെ. സിംഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യന്‍ എംബസിയില്‍ നിന്ന് 20 മിനിറ്റ് അകലത്തിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിദ്യാര്‍ത്ഥിയുടെ ട്വീറ്റ്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം യുയ്രെ്കനിലെ റഷ്യന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക സ്വദേശി നവീന്‍ എസ്.ജി (21) ആണ് ഉക്രൈനില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Tags
Post a Comment
0 Comments