കാസര്‍കോട് (www.evisionnews.in): മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റനെ ജില്ലാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ അക്രമിച്ചു പരിക്കേല്‍പ്പിച്ചു. ചെങ്കള തൈവളപ്പിലെ അബൂബക്കര്‍ കരുമാനത്തെ (38)യാണ് ജില്ലാ പഞ്ചായത്ത് സി.പി.എം അംഗം ഷംനയുടെ നേതൃത്വത്തില്‍ ഒരു സംഘം മാരകമായി അക്രമിച്ചത്.
വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. അബൂബക്കര്‍ വീട്ടിലേക്ക് നടന്നു പോവുന്നതിനിടെ ഷംനയുടെ നേതൃത്വത്തിലുള്ള സംഘം മാരകമായി അക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബൂബക്കറിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാനഗര്‍ പൊലീസ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.
Post a Comment
0 Comments