കോഴിക്കോട് (www.evisionnews.in): ടിപ്പു സുല്‍ത്താനേക്കുറിച്ചുള്ള പാഠ ഭാഗങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ വെട്ടിത്തിരുത്തുന്നുയെന്ന വാര്‍ത്തയോട് പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. സവര്‍ക്കറെപ്പോലെ സായിപ്പിന്റെ ഷൂ നക്കിയിട്ടില്ല, ടിപ്പുസുല്‍ത്താന്‍ രാജ്യ സ്നേഹികളുടെ മനസിലെ മൈസൂര്‍ കടുവ തന്നേയാണെന്ന് റിജില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
‘ടിപ്പുസുല്‍ത്താന്‍ ഭീരു സവര്‍ക്കറെപ്പോലെ സായിപ്പിന്റെ ഷൂ നക്കിയിട്ടില്ല, മാപ്പ് ഇരന്നിട്ടില്ല. ബ്രിട്ടീഷുകാരന്റെ വെടിയുണ്ട ഇടനെഞ്ചില്‍ ഏറ്റുവാങ്ങിയാണ് ഈ രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായത്. രാജ്യ സ്നേഹികളുടെ മനസില്‍ എന്നും മൈസൂര്‍ കടുവ തന്നെയാണ് ധീരനായ ടിപ്പു സുല്‍ത്താന്‍. ചാണക സംഘികളുടെ സര്‍ട്ടിഫിക്കറ്റ് മൈസൂര്‍ കടുവയ്ക്ക് വേണ്ട.’ റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ എഴുതി.
Post a Comment
0 Comments