കാസര്‍കോട് (www.evisionnews.in): പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് ഹോസ്പീസ് സേവന രംഗത്ത് സമാനതകളില്ലാത്ത മാതൃകാപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി. പാണക്കാട് പൂക്കോയ തങ്ങള്‍ ഹോസ്പീസ് (പി.ടി.എച്ച്) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം മുനീര്‍ ഹാജി സ്വാഗതം പറഞ്ഞു. പാലിയേറ്റീവ് ഹോം കെയര്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍ സൗജന്യ പാലിയേറ്റീവ് ഐ.പി ആരംഭിക്കാനും മഞ്ചേശ്വരം, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പാലിയേറ്റീവ് ഹോംകെയര്‍ യൂണിറ്റുകള്‍ ആരംഭിക്കാനും തീരുമാനിച്ചു.
റസാഖ് മാസ്റ്റര്‍ കോഴിക്കോട് പി.ടി.എച്ചിന്റെ പ്രവര്‍ത്തനം, പദ്ധതിയെ കുറിച്ച് വിശദ്ദീകരിച്ചു. എ. അബ്ദുല്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, കോഴിക്കോട് സി.എച്ച്. സെന്റര്‍ നേതാക്കളായ സിദ്ദീഖ് മാസ്റ്റര്‍, അബ്ദുല്‍ റഹ്മാന്‍ മുസ്ലിം ലീഗ് നേതാക്കളായ വി.കെ.പി. ഹമീദലി, എം.ബി യൂസുഫ്, മൂസബി. ചെര്‍ക്കള, അഷ്‌റഫ് എടനീര്‍ പ്രസംഗിച്ചു.
Post a Comment
0 Comments