Type Here to Get Search Results !

Bottom Ad

ചെങ്കള പഞ്ചായത്ത് മൂന്നാം വാര്‍ഡ് മുസ്ലിം ലീഗ് സമ്മേളനം സമാപിച്ചു


ചെര്‍ക്കള (www.evisionnews.in): ഒരുമാസം നീണ്ടുനിന്ന ചെങ്കള പഞ്ചായത്ത് മൂന്നാം വാര്‍ഡ് മുസ്ലിം ലീഗ് സമ്മേളനം സമാപിച്ചു. സമാപന പൊതുസമ്മേളനം സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.എ അബ്ദുല്‍ ഖാദര്‍ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി ആഷിഖ് ചേലവൂര്‍ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറിമാരായ മുനീര്‍ ഹാജി, മൂസാ ബി ചെര്‍ക്കള, മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, ഇ. അബൂബക്കര്‍ ഹാജി, പഞ്ചായത്ത് പ്രസിഡന്റ് ഇ.ഐ ജലീല്‍, ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്്് കാദര്‍ ബദ്രിയ, എ. അഹമ്മദ് ഹാജി, ഹനീഫ് കരിങ്കപ്പള്ളം, കബീര്‍ ചെര്‍ക്കള, ഹാരിസ് തായല്‍, പി.ബി ഷഫീഖ്, എം.എം നൗഷാദ്, ഹാരിസ് ബേവിഞ്ച, അനസ് എതിര്‍ത്തോട്, വൈ. അബ്ദുല്‍ ഹമീദ്, 

അബ്ദുല്ല മണ്ഡലിക്കാട്, അബ്ദുല്‍ ഹക്കിം കെഎസ്, ഇബ്രാഹിം നെല്ലിക്കട്ട, സാനിഫ് നെല്ലിക്കട്ട, ഇബ്രാഹിം സി.എ, ഹുസൈന്‍ ബേര്‍ക്ക, ഹസന്‍ നെക്കര, മജീദ് സന്തോഷ് നഗര്‍, ബി.കെ ബഷീര്‍, ഷരീഫ് ആലംപാടി, മുസ്തഫ എതിര്‍ത്തോട്, അബ്ദുല്‍ റഹിമാന്‍ പി.കെ, സിറാജ് എതിര്‍ത്തോട്, സി.എ അഷ്‌റഫ്, ഷരീഫ് ഉസ്താദ്, ഹമീദ് ബി.എ, ഷാനിഫ് എതിര്‍ത്തോട്, മജീദ് കുന്നില്‍, സൈഫുദ്ദീന്‍, സാനിഫ്, തന്‍സീല്‍, ഹര്‍ഷാദ്, ഇബ്രാഹിം, അര്‍ഷാദ് എതിര്‍ത്തോട് സംബന്ധിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് പതാക ദിനം, പോസ്റ്റര്‍ ഡേ, യുവജന വിദ്യാര്‍ഥി സംഗമം, ആദരവ്, നേതൃസംഗമം, ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം, തൊഴിലാളി സംഗമം, ക്വിസ് ലീഗ്, വോളിബോള്‍ ഫെസ്റ്റ്, ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് എന്നിവ സംഘടിപ്പിച്ചിരുന്നു.




Post a Comment

0 Comments

Top Post Ad

Below Post Ad