Type Here to Get Search Results !

Bottom Ad

അസിസ്റ്റന്റ് എഞ്ചിനീയറെ നിയമിക്കാതെ മുളിയാറിനോട് സര്‍ക്കാറിന് ചിറ്റമ്മനയം


ബോവിക്കാനം (www.evisionnews.in): മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ സ്ഥിരം അസിസ്റ്റന്റ് എഞ്ചിനീയറെ നിയമിക്കണമെന്ന് യു.ഡിഎഫ് പാര്‍ലമെന്ററി ബോര്‍ഡ് ആവശ്യപ്പെട്ടു. സമരങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ശേഷം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താല്‍ക്കാലികമായി എ.ഇ.യെ നിയമിച്ചെങ്കിലും ട്രഷറി പരമായ

ഇടപെടലിന് അധികാരമില്ല. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ക്ക് ചാര്‍ജ് നല്‍കിയെങ്കിലും ട്രഷറിയില്‍ അംഗീകരിക്കാതെ ബില്ലുകളും മറ്റും തിരിച്ച് അയച്ചിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍പ്പെട്ട നിരവധി പ്രവൃത്തികള്‍ മാര്‍ച്ച് കഴിയും മുമ്പ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. നിലവിലെ സ്ഥിതി പ്രവര്‍ത്തികളെ അവതാളത്തിലാക്കും. സ്വന്തം പാര്‍ട്ടി പ്രതിനിധി വകുപ്പ് മന്ത്രി പദം കൈകാര്യം ചെയ്യുമ്പോഴും എ.ഇ പോസ്റ്റില്‍ നിയമനം നടത്താനാകാത്തത്. 

പഞ്ചായത്ത് പ്രസിഡന്റിന്റെയും സി.പി.എമ്മിന്റെയും വീഴ്ചയാണെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. അടിയന്തിരമായി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരം നടത്തുമെന്ന് മുന്നിയിപ്പ് നല്‍കി. എസ്.എം മുഹമ്മദ് കുഞ്ഞി, എ. ജനാര്‍ദ്ധനന്‍, അനീസ മന്‍സൂര്‍ മല്ലത്ത്, റൈസ റാഷിദ്, അഡ്വ. ജുനൈദ്, അബ്ബാസ് കൊളച്ചപ്പ്, രമേശന്‍ മുതലപ്പാറ സംബസിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad