ആദൂര്‍ (www.evisionnews.in): ദക്ഷിണകന്നഡ ജില്ല യില്‍ നടന്ന കവര്‍ച്ച യുമായി ബന്ധപ്പെട്ട് മംഗളൂരു ജയില്‍ റിമാണ്ടില്‍ കഴിയു കയായിരുന്ന കര്‍ണാടക സ്വദേശിയെ ആദൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കര്‍ണാടക പുത്തൂര്‍ ചിക്കമുഡ്‌നൂര്‍ കൊറയിമൂലയില്‍ കെ മുഹമ്മദ് സലാമിനെ (32)യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ത്രേട്ട് കോടതി ആദൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. ചെര്‍ക്കള കെട്ടുംകല്ലിലെ മുഹമ്മദ് നിസാറിന്റെ അടച്ചിട്ട വീട് കുത്തിതുറന്ന് ഏഴ് പവന്‍ സ്വര്‍ണവും 35000 രൂപയും കവര്‍ന്ന കേസില്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പി നുമാണ് സലാമിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
കഴിഞ്ഞ ജനുവരി 30നാണ് മുഹമ്മദ് നിസാറിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. നിസാറും കുടുംബവും ബംഗളൂരുവി ലാണ് താമസം. വീട് നോക്കിനടത്താന്‍ ചുമതലപ്പെട്ട ആള്‍ പിന്‍ വശത്തെ വാതില്‍ കുത്തി തുറന്ന നിലയില്‍ കണ്ടെത്തി യതിനെ തുടര്‍ന്ന് സലാമിനെ ഫോണില്‍ വിവരംമറിയിച്ചു. സലാം ബംഗളൂരുവില്‍ നിന്നെത്തിപരിശോധിച്ചപ്പോഴാണ് വീട്ടിനകത്തെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കാണാനില്ലെന്ന് വ്യക്തമായത്. സലാമിന്റെ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടെ ദക്ഷിണകന്നഡ ജില്ലയില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് മുഹമ്മദ് സലാം കര്‍ണാടക പൊലീസിന്റെ പിടിയിലായി. കോടതി റിമാണ്ട് ചെയ്തതിനെ തുടര്‍ന്ന് സലാം മംഗളൂരു ജയിലില്‍ കഴിയുകയായിരുന്നു. കര്‍ണാടക പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സലാം കെട്ടുംകല്ലിലെ മുഹമ്മദ് നിസാറിന്റെ വീട്ടിലും കവര്‍ച്ച നടത്തിയതായി സമ്മതിച്ച വിവരം ആദൂര്‍ പൊലീസിന് ലഭിച്ചു. ആദൂര്‍ പൊലീസ് കാസര്‍കോട് കോടതിയില്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്ന് മംഗളൂരു ജയിലിലേക്ക് പ്രൊഡക്ഷന്‍ വാറണ്ടയച്ചു. ആദൂര്‍ എസ്.ഐ ഇ രത്‌നാകരന്‍ പെരുമ്പള പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം മംഗളൂരു ജയിലില്‍ നിന്ന് സലാമിനെ കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുക യായിരുന്നു. സലാമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
പൊവ്വലിലെ ബീഫാത്തിമയുടെ വീട് കുത്തിതുറന്ന് മോഷണം നടത്താന്‍ ശ്രമിച്ചതും സലാമാ ണെന്ന് ആദൂര്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി ട്ടുണ്ട്. നേരത്തെ മുഹമ്മദ് സലാമിനെ കാസര്‍കോട് റെയില്‍വെ പൊലീസ് മോഷണക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും മോഷണ ത്തിനിറങ്ങിയത്. സലാം ഒരുമാസം മുമ്പ് ബെള്ളൂര്‍ നാട്ടക്കല്ലില്‍ വീട് കുത്തിതുറന്ന് മോഷണത്തിന് ശ്രമിച്ചതിന് പിന്നിലും സലാമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അതിനിടെ പൂത്തൂര്‍ സ്വദേശിയായ അഷ്‌റഫും തനിക്കൊപ്പം കവര്‍ച്ചയില്‍ പങ്കാളിയായിരുന്നതായി സലാം പൊലീസിന്റെ ചോദ്യം ചെയ്യലി നിടെ വെളിപ്പെടുത്തി. ഇതോടെ അഷ്‌റഫിനെയും പൊലീസ് പ്രതിചേര്‍ത്തു.
Post a Comment
0 Comments