കേരളം (www.evisionnews.in): വാഹന പാര്‍ക്കിംഗിനെച്ചൊല്ലിയുളള തര്‍ക്കത്തിനിടെ വെട്ടേറ്റ മഞ്ചേരി നഗരസഭാംഗം തലാപ്പില്‍ അബ്ദുല്‍ ജലീല്‍ (52) മരിച്ചു. ഇന്നലെ രാത്രി പയ്യനാട് വച്ചായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ അബ്ദുല്‍ ജലീലിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബൈക്കില്‍ പിന്തുടര്‍ന്ന് കാറില്‍ ഹെല്‍മറ്റ് കൊണ്ടെറിഞ്ഞ് ചില്ല് തകര്‍ത്ത ശേഷമാണ് അക്രമികള്‍ അബ്ദുല്‍ ജലീലിനെ വെട്ടിയത്. തലക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ ജലീലിനെ ഇന്നലെ രാത്രിയോടെ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറിന്റെ പിറക് വശത്തെ ചില്ലും തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മഞ്ചേരി നഗരസഭാംഗം വെട്ടേറ്റു മരിച്ചു
21:33:00
0

Post a Comment
0 Comments