കാസര്‍കോട് (www.evisionnews.in): കര്‍ഷക വായ്പ എഴുതിത്തള്ളുക, പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നാളികേരം സംഭരിക്കുക, കര്‍ഷക പെന്‍ഷന്‍ യഥാസമയം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വതന്ത്ര കര്‍ഷക സംഘം കേന്ദ്ര, കേരള സര്‍ക്കാറിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി കലക്റ്ററേറ്റ് ധര്‍ണ നടത്തി.
മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിഎ.അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം പാലാട്ട് സ്വാഗതം പറഞ്ഞു. മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല, എംഎസ് മുഹമ്മദ് കുഞ്ഞി, സി. മുഹമ്മദ് കുഞ്ഞി, അസീസ് മരിക്കെ, മൂസ ബി ചെര്‍ക്കള,
പിഎം മുനീര്‍ ഹാജി, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഇ. അബൂബക്കര്‍ ഹാജി, കെബി മുഹമ്മദ് കുഞ്ഞി, എ. ഹമീദ് ഹാജി, സിഎം ഖാദര്‍ ഹാജി, അബ്ദുല്‍ ഹമീദ് മച്ചംമ്പാടി, ഹസന്‍ നെക്കര, ഉസ്മാന്‍ പാണ്ഡ്യാല, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി ആലൂര്‍, ഖലീല്‍ മരിക്കെ, ഇആര്‍ ഹമീദ്, അബ്ബാസ് ബന്താട്, ഉമ്മര്‍ കാഞ്ഞങ്ങാട്, ഷരീഫ് കൊടവഞ്ചി, എ. അഹമ്മദ് ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി ചെങ്കള, ഖാലിദ് ബെളളിപ്പാടി, എസ്എം മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.
Post a Comment
0 Comments