കാസര്‍കോട് (www.evisionnews.in): ബംഗളൂരുവില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പികെ ഷാനിബ് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ആദ്യം നായന്മാര്‍മൂലയില്‍ നിന്നും വന്‍തോതില്‍ എംഡിഎംഎയുമായി അബ്ദുല്‍ മുനവ്വര്‍ (മുന്ന) എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെ ചോദ്യം ചെയ്തതപ്പോള്‍ ബെംഗ്‌ളൂറില്‍ നിന്നും കാസര്‍കോട്ടേക്ക് എംഡിഎംഎ എത്തിച്ചുനല്‍കുന്നത് ഷാനിബ് ആണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ഡിവൈഎസ്പി, പി ബാലകൃഷ്ണന്‍ നായരുടെയും വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ മനോജിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അന്വേഷണ സംഘത്തില്‍ വിദ്യാനഗര്‍ എസ്‌ഐ വിനോദ്, എ എസ് ഐ രമേശന്‍, സിവില്‍ പൊലീസ് ഓഫിസര്‍ ശരത് എന്നിവര്‍ ഉണ്ടായിരുന്നു. മയക്കുമരുന്ന് വിറ്റ പണം കൊണ്ട് ആഢംബര ജീവിതം നയിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 'ബെന്‍സ് കാറിലാണ് സഞ്ചാരം. നഗരത്തിലെ വിലകൂടിയ ഫ്ളാറ്റിലാണ് താമസിച്ചുവന്നിരുന്നത്. കാസര്‍കോട്, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വധശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Post a Comment
0 Comments