മനാമ (www.evisionnews.in): കെഎംസിസി ബഹ്റൈന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. ബഹ്റൈന്‍ കെഎംസിസി ഓഫീസില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ആക്ടിങ് പ്രസിഡന്റ് ഹനീഫ ഉപ്പളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി ഉദ്്ഘാടനം ചെയ്തു. ടിഎം മൗലവി പ്രാര്‍ഥനയും തുടര്‍ന്ന് ജനറല്‍ സെക്രട്ടറി റിയാസ് പട്‌ല സ്വാഗതവും റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
റിട്ടേര്‍ണിംഗ് ഓഫീസര്‍മാരായ റഷീദ് ആറ്റൂര്‍, ഷറഫുദ്ദീന്‍ മാരായമംഗലം, റൗഫ് മാട്ടൂല്‍ തിരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും പിന്നീട് കെഎംസിസി സംസ്ഥാന അധ്യക്ഷന്‍ ഹബീബ് റഹ്മാന്‍ പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഹസൈനാര്‍ കളത്തിങ്കല്‍ ആശംസ അറിയിച്ചു. സംസഥാന നേതാക്കളായ ഷാഫി പാറക്കട്ട, ഒകെ ഖാസിം, കെപി മുസ്തഫ, കെയു ലത്തീഫ്, ഗഫൂര്‍ കൈപ്പമംഗലം, കെകെസി മുനീര്‍, റഫീഖ് തോട്ടക്കര,സെക്രട്ടറിയറ്റ് അംഗം സലിം തളങ്കര ,ജില്ല നേതാക്കന്‍മാരായ കുഞ്ഞാമു ബെദിര,സത്താര്‍ ഉപ്പള, മമ്മു മല്ലം, ഖാദര്‍ പൊവ്വല്‍ ,മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റഹീം ഉപ്പള സംസാരിച്ചു.
ഭാരവാഹികള്‍: ഖലീല്‍ ആലംപാടി (പ്രസി), ആത്തിക് മൊഗ്രാല്‍ പുത്തൂര്‍, ബദ്റുദ്ധീന്‍ ചെമ്പിരിക്ക, ദാവൂദ് മിഹ്‌റാജ് ആലംപാടി, അബ്ദുല്‍ റഹ്മാന്‍ പാലക്കി, മുഹമ്മദ് ആസാദ് പികെ കുന്നുംകൈ (വൈസ് പ്രസി), ഹുസൈന്‍ മാണിക്കോത്ത് (ജന. സെക്ര), അനസ് പടന്നക്കാട് (ഓര്‍ഗ. സെക്ര), ഹാരിസ് ഉളിയത്തടുക്ക, മനാഫ് പാറക്കട്ട, നൗഷാദ് മൊഗ്രാല്‍ പുത്തൂര്‍, യാക്കൂബ് മഞ്ചേശ്വരം, ഹാരിസ് പട്‌ലഅഷ്റഫ് അലി കണ്ടിഗ (ട്രഷ)
Post a Comment
0 Comments