കാസര്‍കോട് (www.evisionnews.in): കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവം ഇന്നു മുതല്‍ 27 വരെ കാസര്‍കോട് ഗവ: കോളജില്‍ നടക്കും. രാവിലെ 9.30ന് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രമോദ് രാമന്‍ ഉദ്ഘാടനം ചെയ്യും. യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റ് എംകെ ഹസന്‍ ഉദ്ഘാടനം ചെയ്യും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, സിഎച്ച് കുഞ്ഞമ്പു എംഎല്‍എ, സിനിമ നടന്‍ ഉണ്ണിരാജ ചെറുവത്തൂര്‍ മുഖ്യാതിഥിയാകും.
സപ്തഭാഷ സംഗമ ഭൂമിയിലെ കലയുടെ മിഴിവിനും ഉത്സവ നിറവിനും മാര്‍ച്ച് അവസാനവാരം സാക്ഷ്യം വഹിക്കുന്നു. കോവിഡാനന്തരം കേരളത്തില്‍ നടക്കുന്ന ആദ്യ സര്‍വകലാശാല കലോത്സവം എന്ന പ്രത്യേകത കൂടി ഇതിനു മാറ്റുകൂട്ടുന്നു. കലയുടെയും സര്‍ഗാത്മകതയുടെയും മേളങ്ങള്‍ തീര്‍ത്ത് വടക്കന്‍ കാറ്റിനൊപ്പമുള്ള രാപ്പകലുകള്‍ക്കാണ് ഇനി ഗവ: കോളജ് ആതിഥ്യമേകുന്നത്.
കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ 140 കോളജുകളില്‍ നിന്നുള്ള ആയിരക്കണക്കിന് കലാപ്രതിഭകള്‍ അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന കലാമാമാങ്കത്തില്‍ മാറ്റുരയ്ക്കും. രജിസ്‌ട്രേഷന്‍ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനം വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോളും ഗ്രീന്‍ പ്രോട്ടോക്കോളും പൂര്‍ണമായും പാലിച്ച് സംഘടിപ്പിക്കും. ഇതു ആദ്യമായി മത്സരിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ലഹരിക്കെതിരെയുള്ള അപബോധ കാമ്പയിന്റെ ഇടംകൂടിയായി കലോത്സവ വേദിയെ ഉപയോഗപ്പെടുത്തുന്നു. കോളജിനകത്ത് തന്നെയാണ് മുഴുവന്‍ വേദികളും സജ്ജീകരിക്കുന്നത്. താമസസൗകര്യവും കാമ്പസില്‍ തന്നെ ഒരുക്കിയിട്ടുണ്ട്.
Post a Comment
0 Comments