കാസര്‍കോട് (www.evisionnews.in): പൗരപ്രമുഖനും സമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യവും കുണിയ ഹൈസ്‌കൂള്‍ മുന്‍ പിടിഎ പ്രസിഡന്റുമായിരുന്ന കെഎം അഹമ്മദ് (68) നിര്യാതനായി. പരേതനായ മുഹമ്മദ് കുഞ്ഞി ചെറിയ അബ്ദുര്‍ റഹ്മാന്‍- ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: മിസിരിയ കുറ്റിക്കോല്‍, മക്കള്‍ ഷഫീഖ്(ഷാര്‍ജ) ഷബീര്‍,ഷബീബ് (ദുബൈ),മകള്‍ ഷഫീദ മരുമകന്‍ അസ്ലം മാസ്തികുണ്ട് പൊവ്വല്‍(ഷാര്‍ജ), സഹോദരങ്ങള്‍: പരേതരായ കെഎം അബ്ദുല്ല, കെ എം ഹസൈനാര്‍: ഇബ്രാഹിം കെ എം,ഹമീദ് കെ എം, ഹാരിസ് കെ എം, സഹോദരിമാര്‍ ആയിഷ,കദീജ,മറിയം,സൈനബ
കുണിയ റിഫാഇയ്യ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു. കെഎം അഹമ്മദിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്ത് വലിയ ഒരു നഷ്ടമാണ് ഉണ്ടായതെന്ന് പിതൃസഹോദര പുത്രനും ക്ലിനിക്കെയര്‍ ഫൗണ്ടറും ഡയറക്ടറുമായ കുണിയ അഹമ്മദ് അനുസ്മരിച്ചു.
Post a Comment
0 Comments