കേരളം (www.evisionnews.in): സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ കല്ലിടല്‍ കരാറില്‍ നിന്ന് പിന്മാറി ചെന്നൈ ആസ്ഥാനമായ കമ്പനി. ജനകീയ പ്രതിഷേധം രൂക്ഷമായതോടെ നിശ്ചിത സമയപരിധിക്കുള്ളില്‍ കല്ലിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് പിന്മാറ്റം. എന്നാല്‍ കമ്പനിയുടെ പ്രകടനം മോശമായതിനാല്‍ ഒഴിവാക്കി എന്നാണ് കെ-റെയില്‍ നല്‍കിയ വിശദീകരണം. സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി കല്ലുകള്‍ നല്‍കാനും സ്ഥാപിക്കാനുമായിട്ടാണ് ചെന്നൈ വേളാച്ചേരി ആസ്ഥാനമായ വെല്‍സിറ്റി കണ്‍സള്‍ട്ടിങ് എന്‍ജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കരാര്‍ നേടിയത്. കോട്ടയം മുതല്‍ എറണാകുളം വരെയും തൃശൂര്‍ മുതല്‍ മലപ്പുറം വരെയുമുള്ള സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ സര്‍വേ കല്ലിടാനായിരുന്നു കഴിഞ്ഞ മേയില്‍ കരാര്‍ നല്‍കിയത്.
കെ-റെയില്‍ സില്‍വര്‍ ലൈന്‍ കല്ലിടല്‍: കരാര്‍ കമ്പനി പിന്മാറി
09:02:00
0

Post a Comment
0 Comments