സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ വിസ്മയയുടെ ഭര്‍ത്താവായ പ്രതി കിരണ്‍കുമാറിന് ജാമ്യം. സുപ്രീം കോടതിയാണ് കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.
ഹൈക്കോടതി ജാമ്യം നിേധിച്ചതിനെ തുടര്‍ന്നാണ് കിരണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. പ്രധാന സാക്ഷികളുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു. ഇതോടെയാണ് ജാമ്യം നല്‍കുന്നതില്‍ തടസമില്ലെന്ന് വ്യക്തമാക്കിയത്. പ്രതിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കും എന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് തള്ളിയാണ് ജാമ്യം നല്‍കിയത്.
Post a Comment
0 Comments