കേരളം (www.evisionnews.in): സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കാന്‍ പാടില്ലന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ജീവനക്കാരും ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണം. അവശ്യ സാഹചര്യത്തില്‍ അല്ലാതെ ചൊവ്വാഴ്ച ആര്‍ക്കും ലീവ് അനുവദിക്കില്ലന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.
ഹൈക്കോടതി വിധിപകര്‍പ്പ് പരിശോധിച്ച് അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവശ്യസര്‍വ്വീസ് നിയമമായ ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ സാധിക്കില്ലന്നും ഇത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ കയ്യും കെട്ടി നോക്കിനില്‍ക്കരുതെന്നും തിങ്കളാഴ്ച രാവിലെ ഹൈക്കോടതി പറഞ്ഞിരുന്നു. സര്‍ക്കാര്‍ സര്‍വ്വീസ് ചട്ടപ്രകാരം സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമരം ചെയ്യാനോപണിമുടക്കാനോ അധികാരമില്ലന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പണിമുടക്ക് തടഞ്ഞത്്.
Post a Comment
0 Comments