കാസര്‍കോട് (www.evisonnews.in): മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിക്ക് ആധുനിക രീതിയിലുള്ള ഓഫീസ് സമുച്ചയം നിര്‍മ്മിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പത്ത് കോടി രൂപ മതിപ്പ് ചിലവ് കണക്കാക്കിയാണ് ഓഫീസ് നിര്‍മാണം. ഇതിന് വേണ്ടി മുഴുവന്‍ പാര്‍ട്ടി- പോഷക സംഘടന ഘടകങ്ങളുടെയും ജനപ്രതിനിധികളുടെയും ഉദാരമതികളുടെയും പ്രസ്ഥാനബന്ധുക്കളുടെയും അനുഭാവികളുടെയും ബഹുജനങ്ങളുടെയും സഹായത്തോടെ 2022 മെയ് മാസത്തില്‍ ഫണ്ട് സമാഹരണ ക്യാമ്പയിന്‍ നടത്തും. ഓഫീസ് സമുച്ചയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ യോഗം അഭ്യര്‍ത്ഥിച്ചു.
പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, വി.കെ.പി.ഹമീദലി, എന്‍.എ. നെല്ലിക്കുന്ന് എം.ല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, എം.സി ഖമറുദ്ദീന്‍, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള പ്രസംഗിച്ചു.
Post a Comment
0 Comments