ചട്ടഞ്ചാല്‍ (www.evisionnews.in): സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിന് വേണ്ടി നിലകൊണ്ട നേതാവായിരുന്നു സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍. അദ്ദേഹത്തിന്റെ ജീവിത സന്ദേശങ്ങള്‍ പുതിയ തലമുറ പകര്‍ത്താന്‍ തയാറാകണമെന്ന് മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ്് കെഇഎ ബക്കര്‍ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ചട്ടഞ്ചാല്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദിക്‌റ് ദുആ മജ്‌ലിസിന് സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് നേതൃത്വം നല്‍കി. മുസ്ലിം ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് ഹുസൈനാര്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു. കാസര്‌കോട് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്ല ചെര്‍ക്കള അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴൂര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍, ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര, എസ്ടിയു ജില്ലാ സെക്രട്ടറി അബുബക്കര്‍ കണ്ടത്തില്‍, എംഎസ്എഫ് മണ്ഡലം പ്രസിഡന്റ്് അര്‍ഷാദ് എയ്യള, ബിയു അബ്ദുറഹ്മാന്‍ ഹാജി, കാസ്മി അബ്ദുല്ല, ശരീഫ് മഠത്തില്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സുലൈമാന്‍ കെഎം സ്വാഗതവും ട്രഷറര്‍ സലാം ബാഡൂര്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments