Type Here to Get Search Results !

Bottom Ad

നിരവധി കേസുകളിൽ പ്രതികളായ നാലു യുവാക്കളെ കാപ്പചുമത്തി ജയിലിലടച്ചു

കാസർകോട് (www.evisionnews.in): നിരവധി കേസുകളിൽ പ്രതികളായ നാലു യുവാക്കളെ കാപ്പചുമത്തി ജയിലിലടച്ചു. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ കടമ്പാർ മോർത്തന ഹൗസിൽ  മുഹമ്മദ്‌ അസ്‌കർ (25),  മിയാപദവ് ആയിഷ മൻസിലിൽ ഇബ്രാഹിം അർഷാദ് (26) എന്നിവരെയാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്.

ഇതിൽ അസ്‌കർ പിടിച്ചുപറി, കവർച്ച, വധശ്രമം, മയക്കുമരുന്ന് കടത്ത്, വെടിവെയ്പ് തുടങ്ങിയ വകുപ്പുകളിൽ പെട്ട പത്തിലധികം കേസുകളിൽ പ്രതിയാണ്. ഇബ്രാഹിം അർഷാദ് കുമ്പള. മഞ്ചേശ്വരം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വധശ്രമം, വെടിവെയ്പ് വകുപ്പുകളിൽ പെട്ട ഏഴു കേസുകളിൽ പ്രതിയാണ്.

കൂടാതെ കാസർകോട്, മഞ്ചേശ്വരം, കുമ്പള, വിദ്യാനഗർ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണകേസുകളിൽ പ്രതിയായ റൗഫ് (41), കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ വധ ശ്രമകേസിലും ചാരായ കടത്തു കേസിലും പ്രതിയായ ദീപക്   ആലങ്കോട്, കുട്ലു എന്നയാളെയും കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്തു

Post a Comment

0 Comments

Top Post Ad

Below Post Ad